24 April 2024 Wednesday

കുന്നംകുളം കൂനംമൂച്ചി സ്വദേശിയായ 17 വയസ്സുകാരനെ കാണാനില്ല.

ckmnews


കുന്നംകുളം : കൂനംമൂച്ചി സ്വദേശിയായ 17 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. കൂനംമൂച്ചി പെലക്കാട്ടുപയ്യൂർ പൊന്നരാശ്ശേരി വീട്ടിൽ സുരേഷ് ബാബുവിന്റെ മകൻ ശ്രീരാഗ് (17) നെ യാണ് ഇന്നു മുതൽ കാണാതായത്. കാണാതാകുമ്പോൾ ചാരനിറത്തിൽ പുള്ളിയുള്ള ഫുൾകൈ ഷർട്ടും ട്രാക്ക് സ്യൂട്ടുമാണ് വേഷം. കയ്യിൽ സ്കൂൾ ബാഗും ഉണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544332351,04885222211 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.