23 April 2024 Tuesday

വളയംകുളം അസ്സബാഹിൽ റാഗിങിന്റെ പേരിൽ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം, റോഡരികില്‍ കൂട്ടത്തല്ല്

ckmnews

ചങ്ങരംകുളം : വളയംകുളം  അസ്സബാഹിൽ റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദനം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലാണ് സംഭവം. ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ധനമേറ്റത്. സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിന് സമീപത്തെ റോഡില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റത്.


ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. റാഗിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് ചോദ്യം ചെയ്തത്. സംസ്ഥാന പാതയോരത്താണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികളെ ഇടിക്കാതെ കടന്ന് പോവുന്നത്. ഇതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.കോളേജും സംസ്ഥാന പാതയും തമ്മില്‍ ഇരുന്നൂറ് മീറ്ററോളമാണ് ദൂരമമാണുള്ളത്. ഈ പാതയിലുടനീളം വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം എറ്റിരുന്നു. ഇത്തരം സംഘര്‍ഷം കോളേജില്‍ പതിവാണെന്നും ആക്ഷേപമുണ്ട്. കോളേജിന് പുറത്തു വച്ചാണ് സംഭവം നടന്നതെന്നും എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്. 


സംഭവത്തിൽ പോലീസ് കേസെടുത്തു.വിദ്യാർത്ഥികളുടെ മൊഴിയിൽ മർദ്ദനത്തിനാണ് കേസ് എടുത്തത് .നാളെ കോളേജിൽ ചേരുന്ന ആന്റിറാഗിംഗ് കമ്മറ്റി അന്വേഷണത്തിന് ശേഷം വരുന്ന റിപ്പോർട്ട് അനുസരിച്ച് മറ്റ് കേസുകൾ ചുമത്തും . സംഭവം  നടന്നത് ഇന്നലെ വൈകീട്ട് 4 മണിയോടെ ആയിരുന്നു  .ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ  സംഭവം വിവാദമായി