29 March 2024 Friday

പ്രസിദ്ധമായ കണ്ണേങ്കാവ് പൂരം വെള്ളിയാഴ്ച നടക്കും:പുറത്ത് നിന്നുള്ള വരവുകൾ അനുവദിക്കില്ല കടുത്ത നിയന്ത്രണം

ckmnews


ചങ്ങരംകുളം:പ്രസിദ്ധമായ കണ്ണേങ്കാവ് പൂരം വെള്ളിയാഴ്ച നടക്കും.കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഇത്തവണയും കടുത്ത നിയന്ത്രണങ്ങൾ പാലിച്ച് ഉത്സവം നടത്തിനാണ് പോലീസ് ക്ഷേത്രഭാരവാഹികൾക്ക് നൽകിയ നിർദേശം.ആചാരാനുഷ്ടാനങ്ങൾക്ക് പുറമെ പുറത്ത് നിന്ന് വരുന്ന വരവുകൾ അനുവദിക്കില്ല.ക്ഷേത്രത്തിലെ പ്രധാന വരവുകളിൽ ഒന്നായ കരിങ്കാളികൾക്കും നിയന്ത്രണങ്ങൾ പാലിച്ചുള്ള അനുമതി മാത്രമെ ഉണ്ടാവൂ.രണ്ട് വർഷമായി മുടങ്ങി കിടന്ന ഉത്സവ ആഘോഷങ്ങൾ ഇത്തവണയെങ്കിലും അത്യാഘോഷപൂർവ്വം കൊണ്ടാടണമെന്ന ഉത്സവ പ്രേമികളുടെ സ്വപ്നങ്ങൾക്ക് കരിനിഴ വീഴ്ത്തിയാണ് പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായ നിയന്ത്രണങ്ങൾ എത്തിയത്.ദിവസം തോറും കൂടി വരുന്ന കോവിഡ് കേസുകളുടെ സാഹചര്യം വിലയിരുത്തിയാണ് ഉത്സവങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്