24 April 2024 Wednesday

കോലിക്കര നവകേരള ആര്‍ട്സ് &സ്പോട്സ് ക്ളബ്ബിന്റെ ഫുട്ബോള്‍ ക്യാമ്പിന് തുടക്കമായി

ckmnews

കോലിക്കര നവകേരള ആര്‍ട്സ് &സ്പോട്സ് ക്ളബ്ബിന്റെ ഫുട്ബോള്‍ ക്യാമ്പിന് തുടക്കമായി


ചങ്ങരംകുളം:കോലിക്കര നവകേരള ആർട്സ് & സ്പോർട്സ് ക്ളബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി. വളർന്നു വരുന്ന യുവതലമുറയെ പുതിയ കായിക ലോകത്തേക്ക് സജ്ജമാക്കുന്നതിനാണ് നവകേരള വഴി തെളിയിക്കുന്നത്.30 ഓളം വരുന്ന കുട്ടികൾക്ക് ഫുട്ബോൾ 

പരിശീലനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി.കാലിക്കറ്റ് 

യൂണിവഴ്സിറ്റി താരവും നവകേരള ക്ളബ്ബ് 

ഭാരവാഹിയുമായ റമീസ് 

കോലിക്കരയും,ഷിബിലി കോലിക്കരയും ചേർന്നാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.