23 April 2024 Tuesday

മരുന്ന്, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നോവൽചർച്ച.

ckmnews

മരുന്ന്, പുനത്തിൽ

കുഞ്ഞബ്ദുള്ളയുടെ നോവൽചർച്ച. 


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ എൺപത്തിരണ്ടാമത് പുസ്തക ചർച്ചയിൽ പുനത്തിലിൻ്റെ മരുന്ന് ചർച്ച ചെയ്തു.ലോകത്തെ മുഴുവൻ ഗ്രസിച്ച മഹാമാരിയുടെ ഭീഷണമായ അന്തരീക്ഷത്തിൽ മരുന്നും രോഗികളും മരണവും ചർച്ച ചെയ്യുന്ന ആഖ്യായിക വളരെ പ്രസക്തമാണെന്ന് ആ മുഖപ്രഭാഷണത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ചൂണ്ടിക്കാട്ടി.ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി .പി എസ് മനോഹരൻ ചന്ദ്രിക രാമനുണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.എവത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു.ഫാദർ കാമിൽ ബുൽക്കെ രചിച്ച രാമകഥ (വിവർത്തനം അഭയദേവ്) എന്ന കൃതി കെവി ശശീന്ദ്രൻ പരിചയപ്പെടുത്തി.