29 March 2024 Friday

കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതീ ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവം

ckmnews

കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതീ ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവം 


എടപ്പാൾ:നടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതീ ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.ടി.നാരായണൻ നമ്പൂതിരിപ്പാടിൻ്റേയും മുൻ ശബരിമല മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ പി.എം. മനോജ് എമ്പ്രാന്തിരിയുടെ സാന്നിദ്ധ്യത്തിലും ക്ഷേത്രം മേൽ ശാന്തി കാശിപ്പുള്ളി മന ദീപക് നമ്പൂതിരിയുടെ നേതൃത്വത്തിലും നടന്നു.ക്ഷേത്രാങ്കണത്തിൽ നടന്ന ഭക്തി സാന്ദ്രമായ പൊങ്കാലയിടൽ ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കു കൊണ്ടു.