27 May 2022 Friday

ജെ സി ഐ യുടെ മാധ്യമ അവാർഡ് വി സെയ്ത് ഏറ്റുവാങ്ങി

ckmnews

ജെ സി ഐ യുടെ മാധ്യമ  അവാർഡ് വി സെയ്ത് ഏറ്റുവാങ്ങി


എടപ്പാൾ:ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഈ വർഷത്തെ ഔട്ട് സ്റ്റാൻഡിങ് മീഡിയ പേഴ്സൺ അവാർഡ് മുതിർന്ന മാധ്യമ പ്രവർത്തകർ വി സെയ്ത് ഏറ്റുവാങ്ങി.കുറ്റിപ്പുറത്തിനടുത്ത് നടക്കാവ് ഗ്രാസ്റൂട്ട് ടർഫിൽ സംഘടിപ്പിച്ച 

ജെ സി ഐ യുടെ ഇൻസ്റ്റാളേഷൻ ചടങ്ങിലാണ് അവാർഡും പ്രശസ്തിപത്രവും ആദരവും ഏറ്റുവാങ്ങിയത്.

സംസ്ഥാന കുടുംബശ്രീ മേളയുടെ മികച്ച റിപ്പോര്‍ട്ടിംങിനുള്ള അവാര്‍ഡ്, സരസ് മേളയുടെ മികച്ച റിപ്പോര്‍ട്ടിനുള്ള സംസ്ഥാന അവാര്‍ഡ്, സഖാവ് കണ്ണന്‍നായര്‍ ദിന അവാര്‍ഡ്, സംസ്ഥാന കാര്‍ഷിക വിപണനമേള അവാര്‍ഡ്, ചങ്ങരംകുളം പൊലീ്‌സ് സേനയുടെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്, ഏഷ്യന്‍ ഹൈപവര്‍ മാര്‍ക്കറ്റിന്റെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചങ്ങരംകുളം സ്വദേശിയാണ്.ദേശാഭിമാനി എടപ്പാള്‍ ഏരിയ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്നു.

ഭാര്യ ഫാത്തിമ. മക്കള്‍ സെന്‍സിത്ത്, സഫ്‌നാസ്.