29 March 2024 Friday

പ്രവാസി വിഷയത്തിൽമുസ്ലിം ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു.

ckmnews

പ്രവാസി വിഷയത്തിൽമുസ്ലിം ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു.


ചങ്ങരംകുളം:പ്രവാസികൾക്കെതിരെയുള്ള 

സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്ലിം ലീഗ് പെരുമുക്ക് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്താവൂർ സെന്ററിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയാണ്  മുസ്ലിം ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.പി വി അബൂബക്കർ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സീതി മാസ്റ്റർ, സെക്രട്ടറി ഉസ്മാൻ പന്താവൂർ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്‌ഹർ പെരുമുക്ക്, അക്ബർ അരുവായിൽ, പി വി ഹമീദ്, ആബിദ് മാളിയേക്കൽ,കെ.വി സനാഫർ, എന്നിവർ പ്രസംഗിച്ചു.