25 April 2024 Thursday

മൂക്കുതല പിടാവനൂര്‍ സാംസ്കാരിക വേദി വായനശാല പ്രവര്‍ത്തകര്‍ ഹൈ ക്വോളിറ്റി ടു ലയര്‍ മാസ്കുകള്‍ വിതരണം ചെയ്തു

ckmnews

മൂക്കുതല പിടാവനൂര്‍ സാംസ്കാരിക വേദി വായനശാല പ്രവര്‍ത്തകര്‍ ഹൈ ക്വോളിറ്റി ടു ലയര്‍ മാസ്കുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:മൂക്കുതല പിടാവന്നൂർ സാംസ്കാരിക വേദി വായനശാല പ്രവർത്തകർ ഹൈ ക്വാളിറ്റി ടു ലയർ മാസ്ക്കുകൾ വിതരണം ചെയ്തു.കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായാണ് നിത്യജീവിതത്തിൽ മുഖ്യ അവശ്യവസ്തുവായ മാസ്കുകള്‍ വിതരണം ചെയ്തത്.വിപണിയിൽ 35 രൂപയോളം വിലയുള്ള ഹൈ ക്വാളിറ്റി 2 ലയർ മാസ്കുകൾ ആണ് പ്രവർത്തകർ  പ്രദേശത്തെ വീടുകളില്‍ എത്തിച്ചത്.മാസ്ക്കുകളുടെ വിതരണ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ടി.സത്യൻ നിർവഹിച്ചു.വായനശാല പ്രസിഡൻറ് പ്രത്യൂഷ് വാരിവളപ്പിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ  മുഖ്യരക്ഷാധികാരി കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എം. കെ മണികണ്ഠൻ ആശംസകൾ നേർന്ന് സംസാരിച്ചു . ജിജി വർഗീസ് , ജോയൽ , ആൽബിൻ , പ്രണവ് , നീരജ് കെഎസ് തുടങ്ങിയവർ സംബന്ധിച്ചു.വായനശാല സെക്രട്ടറി അഭിനന്ദ് കെഎസ് നന്ദി പറഞ്ഞു .