20 April 2024 Saturday

ജില്ലാ സമ്മേളനം;തിരുവാതിരക്കളിയുമായ് സി പി ഐ എം കടവല്ലൂർ നോർത്ത് കമ്മിറ്റി

ckmnews

ജില്ലാ സമ്മേളനം;തിരുവാതിരക്കളിയുമായ് സി പി ഐ എം കടവല്ലൂർ നോർത്ത് കമ്മിറ്റി 


പെരുമ്പിലാവ്:തിരുവാതിരക്കളി വിവാദം നിറഞ്ഞ് നിൽക്കെ സി പി ഐ എം കടവല്ലൂർ നോർത്ത് കമ്മിറ്റിയും 

തിരുവാതിരക്കളിയുമായ് രംഗത്ത്.സി പി ഐ എം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കുന്നംകുളം ഏരിയ കമ്മിറ്റിക്ക് കീഴിലെ

 കടവല്ലൂർ നോർത്ത് കമ്മിറ്റി വട്ടമാവ് എ കെ ജി ഗ്രൗണ്ടിലാണ് ഞായറാഴ്ച്ച

മുപ്പത്തഞ്ചോളം

 ആളുകളെ  പങ്കെടുപ്പിച്ച് തിരുവാതിരകളി നടത്തിയത്.സി പി ഐ എം കുന്നംകുളം ഏരിയാ കമ്മറ്റി അംഗം എം ബാലാജി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത്ത്കുമാർ ,കെ കൊച്ചനിയൻ, എം എൻ മുരളീധരൻ ,  പി ഐ രാജേന്ദ്രൻ , മുഹമ്മദ് ഹനീഫ,

കെ.സി. കുമാരൻ , ദാസൻ വട്ടമാവ് എന്നിവർ പങ്കെടുത്തു.ടി.കെ നിജിത രാമചന്ദ്രൻ

തിരുവാതിരകളിക്ക് നേതൃത്വം നൽകി.