25 April 2024 Thursday

തൃപ്രയാറിൽ വൻ മാരകമയക്കുമരുന്നു വേട്ട:കെമിക്കൽ എൻജിനിയറിംങ്ങ് വിദ്യാർത്ഥി പിടിയിൽ

ckmnews

തൃപ്രയാറിൽ വൻ മാരകമയക്കുമരുന്നു വേട്ട:കെമിക്കൽ എൻജിനിയറിംങ്ങ്  വിദ്യാർത്ഥി പിടിയിൽ


മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കെമിക്കൽ വിദ്യാർത്ഥി പിടിയിൽ. പഴുവിൽ എടക്കാട്ടുതറ വീട്ടിൽ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ഷഹീൻ ഷാ (22)നെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ. ഐ പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി. ക്രൈം സ്‌ക്വാഡും ചേർന്ന്   പിടികൂടി കൂടിയത്.ഒരാഴ്ചയായി പോലീസ് നടത്തിയ തിരച്ചിലിലാണ്  പ്രതി പിടിയിലായത്. 33  ഗ്രാം എംഡിഎംഎ സഹിതം തൃപ്രയാർ കിഴക്കെ നടയിൽ വച്ചാണ് ബൈക്കിലെത്തിയ ഇയാൾ അറസ്റ്റിലായത്.അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ  കേരളത്തിലേക്ക് കഞ്ചാവ്,MDMA, LSD തുടങ്ങിയ മാരക മയക്കുമരുന്നുകൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന്   തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്. അന്തിക്കാട് ഇൻസ്പെക്ടർ അനീഷ് കരീം തൃശൂർ റൂറൽ ജില്ല ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി ,ഡാൻ സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ പി.ജയകൃഷ്ണൻ., സി.എ. ജോബ്, ടി.ആർ.ഷൈൻ. 

സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സൂരജ് വി. ദേവ് , ലിജു ഇയ്യാനി, എം.ജെ.ബിനു, ഷറഫുദ്ദീൻ, എം.വി. മാനുവൽ,ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സ്‌ക്വാഡ്  അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷ്റഫ്, സീനിയർ സി.പി. ഒ  മാരായ ഇ.എസ്.ജീവൻ, കെ.എസ്. ഉമേഷ്, പി.വി. വികാസ്, സോണി സേവ്യർ, അന്തിക്കാട് പോലീസ് സ്റ്റേഷൻ എ എസ്.ഐ. മാരായ അസീസ്, അരുൺ

എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.അടുത്ത കാലത്ത് നടന്ന വൻ മയക്കുമരുന്ന് വേട്ടയാണ് ഇത്.ഉപഭോക്താക്കളിലേറെയും വിദ്യാർത്ഥികൾ ആണെന്നും ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവിൽപ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയതെന്നും പ്രതിയുടെ ഉപഭോക്താക്കളിൽ ഏറെയും വിദ്യാർത്ഥികളാണെന്നും അന്വേഷണസംഘം പറഞ്ഞു.കെമിക്കൽ എൻജിനിയറിംങ്ങ് വിദ്യാർത്ഥിയായ പ്രതി ഇതിനു മുൻപും ലഹരി മരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വന്നിരുന്ന പോലീസ് സംഘം പല സ്ഥലങ്ങളിലായി കാത്തു നിന്ന്  ബൈക്കിലെത്തിയ ഇയാളെ പിൻതുടർന്നു പിടി കൂടുകയായിരുന്നു.ബാംഗ്ലൂർ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്.ഇയാൾക്ക്  മയക്കുമരുന്ന് ലഭിച്ച ആളുകളെ കുറച്ചും ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ അറിയിച്ചു.