25 April 2024 Thursday

എടപ്പാൾ ശുകപുരം കുളങ്കര ദേശോത്സവം സമാപിച്ചു

ckmnews

എടപ്പാൾ ശുകപുരം കുളങ്കര ദേശോത്സവം സമാപിച്ചു


എടപ്പാൾ:ശുകപുരം കുളങ്കര ദേശോത്സവം മേളപ്പെരുക്കങ്ങളുടെ ആവേശാരവം തീർത്ത് വർണാഭമായി. മണ്ണും മനസും നിറഞ്ഞ മേള വൈവിധ്യങ്ങളിൽ ആറാടിയ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവത്തിന് തിങ്കളാഴ്ച പുലർച്ചയോടെയാണ് സമാപനമായത്‌.കോവിഡ് നിയന്ത്രണങ്ങൾ മൂലം വെടിക്കെട്ട് അടക്കമുള്ള പരിപാടികൾ നടന്നില്ലെങ്കിലും ഉത്സവം കാണാൻ പതിവ് തെറ്റിക്കാതെ തന്നെ  ഒഴുകിയെത്തിയ ഉത്സവ പ്രേമികൾ തെക്കെ മലബാറിലെ,മലപ്പുറം, പാലക്കാട് തൃശൂർ ജില്ലകളിലെ  ഉത്സവ സീസൺ വിളംബരങ്ങളുടെ പ്രഖ്യാപന കാഹളം മുഴക്കിയാണ് മടങ്ങിയത്