23 April 2024 Tuesday

കഥക് നൃത്താചാര്യൻ പത്മവിഭൂഷൺ പണ്ഡിറ്റ്‌ ബിർജു മഹാരാജ് അന്തരിച്ചു.

ckmnews

കഥക് നൃത്താചാര്യൻ പത്മവിഭൂഷൺ പണ്ഡിറ്റ്‌ ബിർജു മഹാരാജ് അന്തരിച്ചു.


ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളായിരുന്നു ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് അന്തരിച്ചത് .

പത്മവിഭൂഷൺ ജേതാവ് കൂടിയായ അദ്ദേഹം കഥക്കിലെ കൽക്ക - ബിനാദിൻ ഘരാനയുടെ മുഖ്യ പ്രയോക്താവാണ് . ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയുംപാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാൻ മഹാരാജിന്റെ മകനാണ്. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയാണ്.നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ട്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തുന്നു