24 April 2024 Wednesday

മന്ദലാംകുന്ന് കിണറിനു സമീപം ടാങ്കറിന് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു

ckmnews

മന്ദലാംകുന്ന് കിണറിനു സമീപം ടാങ്കറിന് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു


ചാവക്കാട്:മന്ദലാംകുന്ന് കിണറിനു സമീപം ടാങ്കറിന് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു.വാടാനപ്പള്ളി പടിഞ്ഞാറുഭാഗം ചിലങ്ക ബീച്ച് സ്വദേശി നിഖിൽ ആണ് അപകടത്തിൽ മരിച്ചത്. സഹയാത്രികനും, വാടാനപ്പള്ളി സ്വദേശിയുമായ മാമ്പള്ളി ഷിനാസിന് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് കിണറിന് സമീപം ടാങ്കറിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം.അപകടത്തിൽ പരിക്കുപറ്റിയ നിഖിലിനേയും ഷിനാസിനേയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും നിഖിൽ മരണപ്പെടുകയായിരുന്നു