25 April 2024 Thursday

പന്താവൂർ - മനക്കടവ് റോഡിൽ ഗ്ലോബൽ കെ എം സി സി സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

ckmnews

പന്താവൂർ - മനക്കടവ് റോഡിൽ ഗ്ലോബൽ കെ എം സി സി സുരക്ഷാ കണ്ണാടി സ്ഥാപിച്ചു


ചങ്ങരംകുളം : ആലങ്കോട് പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ പന്താവൂർ - മനക്കടവ് റോഡിൽ അപകടം പതിവായ വളവിൽ ഗ്ലോബൽ കെ എം സി സി യുടെ നേതൃത്വത്തിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു. മലപ്പുറം ജില്ലാ യു ഡി എഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി കെ ബാപ്പിനു ഹാജി, ജനറൽ സിക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ, ഹമീദ് ചിയ്യാനൂർ, ഉമ്മർ തലാപ്പിൽ, കെ എം ഹാരിസ്, കെ വി എം ബഷീർ,  റഫീഖ് ഒമാൻ ശാഖാ പ്രസിഡൻറ് ഉണ്ണിഹാജി,  പിലാക്കൽ മൊയ്തീൻ ഹംസു ഏറത്ത്,  ഇബാഹിം എന്നിവർ പങ്കടുത്തു.