25 April 2024 Thursday

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം :ചങ്ങരംകുളം ശാഖ മുസ്ലീം ലീഗ് കൺവെൻഷൻ

ckmnews

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം :ചങ്ങരംകുളം ശാഖ മുസ്ലീം ലീഗ് കൺവെൻഷൻ


ചങ്ങരംകുളം:നാടിനെ വെട്ടിമുറിക്കുന്ന പദ്ധതിയും, കേരള സംസ്ഥാനത്തിന് ഒട്ടും ഗുണകരമല്ലാത്തതുമായ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ചങ്ങരംകുളം ശാഖ മുസ്ലീം ലീഗ് കണ് വെൻഷൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. കെ റെയിലിൻ്റെ ഇരകളായ ചിയ്യാന്നൂർ പ്രദേശത്തെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യു ഡി എഫ് കണ് വീനർ അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.കെ വി എ കാദർ,കെ ഹമീദ്, സലീം കോക്കൂർ, കെ എം ഹാരിസ്, കെ പി ഹമീദ് അബ്ദുറഹിമാൻ, തസ്നീം അബ്ദുൾ ബഷീർ, എം വി കുഞ്ഞി ബാപ്പു, ഷബീർ വട്ടത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.