19 April 2024 Friday

കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു

ckmnews

കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു


എരമംഗലം:എം.ടി.എം. പബ്ളികേഷൻസിന്റെ ഉൽഘാടനവും കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു.ഞായറാഴ്ച 4 മണിക്ക് എം ടി എം കോളേജിൽ നടന്ന ചടങ്ങ്

പ്രമുഖ സാഹിത്യകാരൻ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു.കവിതകളുടെ പ്രകാശനകർമ്മം അജിത്ത് കൊളാടി (ലൈബ്രറി കൗൺസിൽ )  നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ഡോ അസീസ് (ദയ ഹോസ്പിറ്റൽ തൃശൂർ എം ഡി ) വിവി രാമകൃഷ്ണൻ (ലൈബ്രററി കൗൺസിൽ ) എ കെ സുബൈർ (ജില്ലാ പഞ്ചായത്ത് അംഗം) സമീറ ഇളയടത്ത് (പ്രസിഡന്റ് മാറഞ്ചേരി പഞ്ചായത്ത്) കല്ലാട്ടേൽ ഷംസു (പ്രസിഡന്റ് വെളിയംങ്കോട് പഞ്ചായത്ത്)റസലത്ത് സക്കീർ , കരീം ഇല്ലത്തേൽ (മൈത്രി വായനശാല ) ഖാലിദ് മംഗലത്തേൽ തുടങ്ങിയവർ പങ്കെടുത്തു.

ഫൈസൽ ബാവ സ്വാഗതം പറഞ്ഞ ചടങ്ങിൽ ത്രിവിക്രമൻ നമ്പൂതിരിപ്പാട് നന്ദി അറിയിച്ചു.