25 April 2024 Thursday

ബി ഡി കെ ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബി ഡി കെ ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബി ഡി കെ തിരൂരങ്ങാടി താലൂക് കമ്മിറ്റിയും എഃഎൽഎ റോഡ് യുവജന സംഘം വെന്നിയൂരും സംയുക്തമായി കോട്ടക്കൽ അൽമാസ്, മിംസ് ബ്ലഡ്‌ ബാങ്കുകളുടെ സഹകരണത്തോടെ ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 28 പേർ രജിസ്റ്റർ  ചെയ്യുകയും 20 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു.ക്യാമ്പിൽ ബി ഡി കെ തിരൂരങ്ങാടി താലൂക് ജോയിൻ സെക്രട്ടറി മുനീർ പുതുപ്പറമ്പ്, ഉപദേശക സമിതി അംഗം യൂസുഫ് അലി പുതുപ്പറമ്പ്,ബ്ലഡ്‌ ബാങ്ക് ഇൻചാർജുമാ രായ മൂസക്കുട്ടി, ജിതിൻ എന്നിവരും എംഎൽഎ റോഡ്‌ യുവജന സംഘം ഭാരവാഹികളും നേതൃത്വം നൽകി