18 April 2024 Thursday

കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനവരി 16 ന് ഞായറാഴ്ച നടക്കും

ckmnews

കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനവരി 16 ന് ഞായറാഴ്ച നടക്കും


എരമംഗലം:കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം 2022 ജനവരി 16 ന് ഞായറാഴ്ച 4 മണിക്ക് എം ടി എം കോളേജിൽ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.അബ്ദുൾ കാദർ കെ വി ( ഗുരുവായൂർ മുൻ എം എൽ എ ] ഉദ്ഘാടനം നിർവ്വഹിക്കും.അജിത്ത് കൊളാടി (ലൈബ്രററി കൗൺസിൽ )പുസ്തകത്തിന്റെ പ്രകാശനം  നിർവ്വഹിക്കും.ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും.എ പി അഹമ്മദ് (യുവ കലാ സാഹിതി ) മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ ഡോ അസീസ് (ദയ ഹോസ്പിറ്റൽ തൃശൂർ എം ഡി )സുനീർ പി.പി (ഭവന നിർമ്മാണ ബോർഡ് ചെയർമാൻ) വിവി രാമകൃഷ്ണൻ (ലൈബ്രററി കൗൺസിൽ ) എ കെ സുബൈർ (ജില്ലാ പഞ്ചായത്ത് അംഗം) സമീറ ഇളയടത്ത് (പ്രസിഡന്റ് മാറഞ്ചേരി പഞ്ചായത്ത്) കല്ലാട്ടേൽ ഷംസു (പ്രസിഡന്റ് വെളിയംങ്കോട് പഞ്ചായത്ത്)

ഇഎം സതീശൻ ( യുവ കലാ സാഹിതി ) റസലത്ത് സക്കീർ

ത്രിവിക്രമൻ ചേനാസ്, കരീം ഇല്ലത്തേൽ (മൈത്രി വായനശാല ) ഖാലിദ് മംഗലത്തേൽ തുടങ്ങിയവർ പങ്കെടുക്കും.പത്ര സമ്മേളനത്തിൽ ഫൈസൽ ബാവ, ചേന്നാസ് തൃവിക്രമൻ നമ്പൂതിരിപ്പാട്.കരീം ഇല്ലത്തേൽ , സലാം മലയം കുളം, രുദ്രൻ വാരിയത്ത് തുടങ്ങിയവർ പങ്കെടുത്തു.