13 August 2020 Thursday

ചങ്ങരംകുളം സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ckmnews



ചങ്ങരംകുളം:ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ചങ്ങരംകുളം സ്വദേശി അബൂദാബിയില്‍ മരിച്ചു.ചങ്ങരംകുളം നന്നംമുക്ക് മുതുകാട് സ്വദേശി പരേതനായ കോഴിക്കല്‍ ഉമ്മര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുമുഹമ്മദ്(59)ആണ് മരിച്ചത്.ദീര്‍ഘകാലമായി അബൂദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കുഞ്ഞുമുഹമ്മദിന് ശ്വാസതടസം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ആയിരുന്നു.തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ഭാര്യ: ജമീല.   മക്കൾ: ജസീറ, റംഷി, ഷാമില, അനീസ്, അനസ്.             മരുമക്കൾ : ഷാനിബ്,  നജീബ്.ഖബറടക്കം നന്നംമുക്ക് മുതുകാട് മുഹിയുദ്ദിൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.സമയം മൃതദേഹം നാട്ടിൽ എത്തുന്ന മുറക്ക് പിന്നീട് തീരുമാനിക്കും.

ckmnews