09 December 2022 Friday

പൊന്നാനിയെ കുറിച്ച് അറിയാം'പ്രിമർ പ്രകാശനം ഞായറാഴ്ച നടക്കും

ckmnews


പൊന്നാനിയെ വഴി നടത്താനൊരു

റഫറൻസ് ഗ്രന്ഥം പൊന്നാനി പ്രിമർ ജനുവരി 16ന് ഞായറാഴ്ച ഉച്ചക്ക് 2.30ന് പൊന്നാനി എംഇഎസ് കോളേജിൽ പ്രകാശനം നടക്കും.എങ്ങനെയായിരുന്നു പൊന്നാനി,എങ്ങനെയാകണം പൊന്നാനി തുടങ്ങിയ 

പൊന്നാനിയുടെ സമഗ്ര ഭാവം,കാഴ്ച്ചപ്പാടുകൾ,സാംസ്ക്കാരിക ചലനങ്ങൾ, വികസനം, ചരിത്രം, പൈതൃകം, പ്രവാസം,പഠനം

എന്നിവ പൂർണ്ണമായും വരച്ചിടുന്ന പുസ്തകം പി നന്ദകുമാർ എംഎൽഎ പ്രകാശനം നിർവഹിക്കും,ഇടി മുഹമ്മദ് ബഷീർ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്യും.നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പുസ്തകം ഏറ്റ് വാങ്ങും.മാഗസിൻ എഡിറ്റർ കെവി നദീർ പുസ്തകം പരിചയപ്പെടുത്തും.പൊന്നാനി വെൽഫെയർ കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് യാക്കൂബ് ഹസ്സൻ അധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് ടികെ ഇസ്മായിൽ സ്വാഗതം പറയും.പ്രവാസ ലോകത്ത് അമ്പതാണ്ട് പിന്നിടുന്ന പൊന്നാനി വെൽഫെയർ കമ്മിറ്റി(യുഎഇ)ആണ് പുസ്തകം പുറത്തിറക്കുന്നത്

ckmnews