25 April 2024 Thursday

മേൽപ്പാലത്തിൻ്റെ അപകാതകൾ:സമര പരിപാടികൾക്കൊരുങ്ങി ബിജെപി

ckmnews


എടപ്പാൾ:ദീർഘ വീക്ഷണമില്ലാത്ത അശാസ്ത്രീയമായ നിർമ്മാണം കാരണം എടപ്പാൾ മേൽപാലം അപകടങ്ങൾക്ക് കാരണമാകുമെന്നും,പാലത്തിൻ്റെ ഇരുഭാഗത്തും   

ഡിവൈഡർ സ്ഥാപിക്കുന്നതിലും സർക്കാർ പരാജയമാണെന്നും ബിജെപി പാലക്കാട് മേഖലാ പ്രസിഡണ്ട്  ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു.എടപ്പാൾ  ശ്രീ ദുർഗ്ഗാ വിദ്യാനികേതനിൽ നടന്ന ബി.ജെ.പി.തവനൂർ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർത്തിയാക്കാതെയും പാലം ഉദ്ഘാടനം ചെയ്തത് തവനൂർ മണ്ഡലം എംഎൽ എ യുടെയും പൊതുമരാമത്ത് വകുപ്പിൻ്റെയും പരാജയമാണന്നും മേൽപാല നിർമാണത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ധേഹം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് കെ.പി.സുബ്രഹ്മണ്യൻ അധ്യക്ഷ്യത വഹിച്ച യോഗത്തിൽ കെ.വി.അശോകൻ , റെജി കാലടി,പി.സി.നാരായണൻ വി.ടി.ജയപ്രകാശൻ മാസ്റ്റർ, 

സുബിത ചന്ദ്രൻ,എം.നടരാജൻ എന്നിവർ സംസാരിച്ചു.