Ponnani
പുതിയിരുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു.

പൊന്നാനി:പുതിയിരുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശിയും അകലാട് മൂന്നൈനി പടിഞ്ഞാറുഭാഗം താമസിക്കുന്ന അഷ്കർ ആണ് മരിച്ചത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി പുതിയിരുത്തി മാവേലി സ്റ്റോറിന് അഷ്ക്കർ സഞ്ചരിച്ച ബുള്ളറ്റും കാറും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ പാലപ്പെട്ടി അൽഫാസ ആംബുലൻസ് പ്രവർത്തകർ വെളിയംകോട് ആസ്പെൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.