20 April 2024 Saturday

തിരൂരിൽ 3 വയസുകാരൻ മരിച്ചു, കുട്ടിയെ ആശുപത്രിയിലെത്തിച്ച് രണ്ടാനച്ഛൻ മുങ്ങി സംഭവത്തിൽ ദുരൂഹത:അമ്മ കസ്റ്റഡിയിൽ

ckmnews


തിരൂരിൽ ആശുപത്രിയിലെത്തിച്ച മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത.പശ്ചിമബംഗാൾ ഹുഗ്ലി സ്വദേശിയും, തിരൂർ ഇല്ലത്തപ്പാടത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുംതാസ് ബീവി എന്നവരുടെ മകൻ ഷെയ്ഖ് സിറാജ് (3) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് കുട്ടിയെ രണ്ടാനച്ചൻ അർമൻ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദ്ധനമേറ്റ പാടുകൾ ഉണ്ട്. മരണ വിവരമറിഞ്ഞതോടെ അർമൻ ആശുപത്രിയിൽ നിന്നും മുങ്ങി.ഒരാഴ്ചമുമ്പ് വാടക ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയ മുംതാസ് ബീവിയും രണ്ടാം ഭർത്താവ് അർമാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.