25 April 2024 Thursday

പാവിട്ടപ്പുറം മേഖലാ യുഡിഎഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

ckmnews

പാവിട്ടപ്പുറം മേഖലാ യുഡിഎഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി


ചങ്ങരംകുളം:മഹാമാരിയുടെ കാലത്ത് വൈദ്യുതി ബില്ലിലൂടെയും ഇന്ധനവിലയിലൂടെയും ജനങ്ങളെ കൊള്ളയടിക്കുകയും |പ്രവാസികളെ പടിക്ക് പുറത്ത് നിർത്തുകയും ചെയ്യുന്ന സർക്കാറുകൾക്കെതിരെ പാവിട്ടപ്പുറം മേഖലാ യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.സംഗമത്തിൽ യു ഡി.എഫ് നേതാക്കളായ കെ.വി.എ ഖാദർ ഹുറൈർ കൊടക്കാട് അരുൺ ലാൽ സുഹൈർ എറവറാംകുന്ന് സലാം പാവിട്ടപ്പുറം ഹക്കീം ഒതളൂർ  എന്നിവർ സംസാരിച്ചു. വിവിധ സമരങ്ങൾക്ക്സുധീർ ആലപ്പി ഹരിലാൽ അജ്മൽ റജി, ജഫീറലി പള്ളിക്കുന്ന്, എന്നിവർ നേതൃത്വം നൽകി.എം.ടി ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സുബൈർ സിന്ദഗി സ്വാഗതവും മജീദ് പാവിട്ടപ്പുറം നന്ദിയും പറഞ്ഞു.