18 April 2024 Thursday

കാലടി ജി എൽ പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews

കാലടി ജി എൽ പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


എടപ്പാൾ: കാലടി ജി എൽ പി സ്കൂളിലെ പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡോക്ടർ കെ ടി ജലീൽ എം എൽ എ വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലാം കെ, എൻ കെ അബ്ദുൽ ഗഫൂർ, എം ജയശ്രീ,ടി ബഷീർ, കെ ജി ബാബു, എ ഇ ഓ വിജയകുമാരി, പി ആർ ലക്ഷ്മി, ബിന്ദു എ വി, അജിത് ടിവി, സ്വപ്ന, എം കെ മോഹനൻ, പി സുനില, രാജൻ മാസ്റ്റർ, കെ രാജഗോപാൽ, മജീദ്,വികെ മൻസൂർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പികെ ബക്കർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം കെ സുനിൽകുമാർ നന്ദിയും പറഞ്ഞു