25 April 2024 Thursday

ഡിവൈഎഫ്ഐ ചിറവല്ലൂര്‍ ആമയം യൂണിറ്റ് രണ്ടാം ഘട്ട ടിവി വിതരണം നടത്തി

ckmnews

ഡിവൈഎഫ്ഐ ചിറവല്ലൂര്‍ ആമയം യൂണിറ്റ് രണ്ടാം ഘട്ട ടിവി വിതരണം നടത്തി


ചങ്ങരംകുളം:ഡിവൈഎഫ്ഐ ചിറവല്ലൂര്‍ ആമയം യൂണിറ്റ് രണ്ടാം ഘട്ട ടിവി വിതരണം നടത്തി.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എംബി ഫൈസൽ അനാമിക. ശിഖ. മുഹമ്മദ്‌ ഫർഹാൻ. അലിയ എന്നീ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് വിതരണഉൽഘാടനം ചെയ്തു.ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി  ഡിവൈഎഫ്ഐ ആഹ്വാനം ചെയ്ത   ടെലിവിഷൻ ചലഞ്ചി ന്റെ ഭാഗമായി നടന്ന പരിപാടിയില്‍ CPIM എല്‍സി മെമ്പർ സുനിൽ കുമാർ,ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് ഗഫൂർ,യൂണിറ്റ് പ്രസിഡന്റ് ഷബീർ, യൂണിറ്റ് സെക്രട്ടറി ലിജേഷ്,  ബ്രാഞ്ച് സെക്രട്ടറി അക്ബർ തുടങ്ങിയവര്‍ പങ്കെടുത്തു