19 April 2024 Friday

പാലക്കാട് ദമ്പതിമാര്‍ വെട്ടേറ്റ് മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മകനു വേണ്ടി തിരച്ചില്‍

ckmnews

കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തുകയാണ്. രണ്ട് മൃതദേഹങ്ങളും രക്തത്തിൽ കുളിച്ച നിലയിലാണ് . മൃതദേഹങ്ങളിൽ വെട്ടേറ്റ പാടുകളുണ്ട്. ഇതിന് പുറമേ മുറിയ്‌ക്കുള്ളിൽ നിന്നും ഫ്യൂരിഡാന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.

ദമ്പതികളുടെ മകൻ സനലാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഇയാൾ വീട്ടിലുണ്ടെന്നാണ് ഇവരുടെ ബന്ധുവും, വാർഡ് മെമ്പറുമായ രമേശ് പറയുന്നത്. സംഭവ ശേഷം ഇയാളെ കാണാനില്ല. ഇയാളുടെ ഫോണും സ്വിച്ച്ഡ് ഓഫ് ആണ്.പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതീക്ഷ നഗർ സ്വദേശികളായ ചന്ദ്രൻ ദേവി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.