20 April 2024 Saturday

ന്യൂയോര്‍ക്കില്‍ തീപിടിത്തം; ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 19 മരണം

ckmnews

അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് അറിയിച്ചു. 19 നില കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയോ നിലയിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം രാവിലെ പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായത്