29 March 2024 Friday

മൂക്കുതലയിൽ രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

ckmnews

മൂക്കുതലയിൽ  രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു 


ചങ്ങരംകുളം:മൂക്കുതലയിൽ  രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു.മൂക്കുതല കുളംചേരി അമ്പലത്തിന്റെ അടുത്ത് താമസിക്കുന്ന മാമ്പറ ഷനോജ്(34), ബാബു (45) എന്നിവർക്ക് നേരെയാണ് വെള്ളിയാഴ്ച വൈകിയിട്ട് നാല് മണിയോടെ തെരുവ് നായയുടെ അക്രമം ഉണ്ടായത്.വയറിനു മുകളിൽ കടിയേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാനോജിന് കടിയേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം മേഖലയില്‍ നിരവധി വളര്‍ത്തു കോഴികളെയും തെരുവ് നായകള്‍ കൊന്നു തിന്നിരുന്നു.