24 April 2024 Wednesday

കെ.എസ്.എച്ച്.ജി.ഒ.എ. എടപ്പാൾ യുണിറ്റ് കുടുംബ സംഗമം

ckmnews

കെ.എസ്.എച്ച്.ജി.ഒ.എ.  എടപ്പാൾ യുണിറ്റ് കുടുംബ സംഗമം


എടപ്പാൾ: എടപ്പാൾ ശുകപുരത്ത് നടന്ന കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസ്സിയേഷൻ എടപ്പാൾ യുണിറ്റ് കുടുംബ സംഗമം  

കെ.എസ്.എച്ച്.ജി.ഒ.എ

സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് കോയ ഉദ്ഘാടനം നിർവ്വഹിച്ചു. എടപ്പാൾ യുണിറ്റ് പ്രസിഡൻ്റ്  അബ്ദുൾ സലാം അദ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ടി.വി.ബാലൻ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക പ്രവർത്തകൻ താഹിർ ഇസ്മായിൽ വിഷയാവതരണം നടത്തി. ഉത്ബോധനം ജില്ലാ പ്രസിഡൻ്റ് ഷംസുദ്ധീൻ പൂക്കോട്ടൂർ നിർവ്വഹിച്ചു.സംഗമത്തിൻ്റെ പ്രസക്തിയെ കുറിച്ച് ജില്ലാ സെക്രട്ടറി അബ്ദുൾ റഹ്മാൻ താനാളൂർ അവതരണം നടത്തി.ജില്ലാ ട്രഷറർ ഉമ്മർ പെരിന്തൽമണ്ണ ,ജില്ലാ വൈസ് പ്രസിഡൻ്റ് കോയാമ്മു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കഴുങ്ങിൽ മജീദ് , എം.എ.നജിബ്, സുഹൈല അഫിഫ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് പരിചയപ്പെടുത്തൽ, ചോദ്യോത്തരം,ക്വിസ്സ് പ്രോഗ്രാം, കുട്ടികളുടെ കലാപരിപാടികൾ, തുടർന്ന്   ടെലിവിഷൻ താരങ്ങൾ അണിനിരന്ന സംഗീത സന്ധ്യയും അരങ്ങേറി.കുടുംബ സംഗമത്തിൻ്റെ ആവശ്യകതയെ കുറിച്ച് സാബിറ വടക്കേതിൽ ക്ലാസ് എടുത്തു.സ്റ്റാർ മൂസ കൂടല്ലൂർ പതാക ഉയർത്തൽ നിർവ്വഹിച്ചു. എടപ്പാൾ യൂണിറ്റ് സെക്രട്ടറി സൈക്കോബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈഗ മോഹൻ നന്ദി അറിയിച്ചു.