25 April 2024 Thursday

1.35 കിലോ കഞ്ചാവുമായി പുതിയിരുത്തി സ്വദേശി അറസ്റ്റില്‍

ckmnews

1.35 കിലോ കഞ്ചാവുമായി പുതിയിരുത്തി സ്വദേശി അറസ്റ്റില്‍


എരമംഗലം:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പുതിയിരുത്തി സ്വദേശി പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി.പാലപ്പെട്ടി പുതിയിരുത്തി സ്വദേശി താഴത്ത് കാളിയത്ത് മുസ്തഫ എന്ന പൂട്ട മുസ്തഫ യെ ആണ് പെരുമ്പടപ്പ് സിഐ അൽത്താഫ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.ജൂൺ 15ന് കാസർകോട് നിന്നും വിൽപനക്കായി പൊന്നാനിയിലേക്ക് കൊണ്ടുവന്ന 1കിലോ 850 ഗ്രാം കഞ്ചാവുമായി നരിപ്പറമ്പ് സ്വദേശി അസ്കര്‍ പൊന്നാനി പോലീസിന്റെ പിടിയിലായിരുന്നു.അസ്കറിനെ കേന്ദ്രീകരിച്ച് നടന്ന അന്യേഷണത്തിലാണ് അസ്കറിന്റെ സുഹൃത്ത് കൂടിയായ മുസ്തഫ പിടിയിലായത്.മുസ്തഫയിൽ നിന്നും 1 കിലോ 135 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.നേരത്തെ പോക്സോ കേസിൽ അറസ്റ്റിലായ മുസ്തഫ മഞ്ചേരി ജയിലിൽ നിന്നും  അസ്കറിനെ പരിചയപ്പെടുകയും ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ടു പേരും ചേർന്ന് കാസർകോഡ് നിന്നും കഞ്ചാവ് കൊണ്ടുവന്ന് വിൽപന നടത്താൻ തീരുമാനിക്കുകയും ആയിരുന്നു.