29 March 2024 Friday

നരിപ്പറമ്പിലെ ക്വാർട്ടേഴ്സ് മുറിയിൽ ബംഗാൾ സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

നരിപ്പറമ്പിലെ ക്വാർട്ടേഴ്സ് മുറിയിൽ ബംഗാൾ സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:നരിപ്പറമ്പിലെ ക്വാർട്ടേഴ്സ് മുറിയിൽ ബംഗാൾ സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് പശ്ചിമ ബംഗാളിലെ ബർദുമാൻ രാമകൃഷ്ണനഗർ സ്വദേശി മിർ നസ്കർ അലിയുടെ മകൻ മിർ ബാപ്പി അലി (24)യെ മരിച്ച നിലയിൽ കാണ്ടെത്തിയത്.ഇയാളുടെ ജ്യേഷ്ഠ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ ഒന്നിച്ച് താമസിച്ച് കെട്ടിട നിർമാണ ജോലികൾ ചെയ്ത് വരികയായിരുന്നു.ചൊവ്വാഴ്ച ലീവെടുത്ത ഇയാളെ മറ്റുള്ളവർ ജോലി കഴിഞ്ഞ് വന്നപ്പോൾ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു. പൊന്നാനി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.മൃതദേഹം പൊന്നാനി താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി