20 April 2024 Saturday

നരിപ്പറമ്പിൽ കെട്ടിട നിർമാണ തൊഴിലാളികളെ ചുമട്ട് തൊഴിലാളികൾ മർദിച്ചതായി പരാതി

ckmnews

നരിപ്പറമ്പിൽ കെട്ടിട നിർമാണ തൊഴിലാളികളെ ചുമട്ട് തൊഴിലാളികൾ മർദിച്ചതായി പരാതി


എടപ്പാൾ:നരിപ്പറമ്പിൽ കെട്ടിട നിർമാണ തൊഴിലാളികളെ ചുമട്ട് തൊഴിലാളികൾ മർദിച്ചതായി പരാതി. വീട് നിർമാണത്തിനുള്ള 20 ചാക്ക് സിമൻ്റ് ഇറക്കിയതിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിന് കാരണം എന്നാണ് അറിയുന്നത്. നോക്കുകൂലി ആവശ്യപ്പെട്ട് ആക്രമിച്ചു എന്ന് കാണിച്ച് മർദനമേറ്റ  അതളൂർ കുറുപ്പം വീട്ടിൽ ദാസൻ (52) കുട്ടൻ (45) എന്നിവർ പൊന്നാനി പോലിസിൽ പരാതി നൽകിയിട്ടുണ്ട്