24 April 2024 Wednesday

ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ വട്ടംകുളം യൂണിറ്റ് സമ്മേളനം നടത്തി

ckmnews

ആൾ കേരള  ടൈലേഴ്‌സ് അസോസിയേഷൻ വട്ടംകുളം യൂണിറ്റ് സമ്മേളനം നടത്തി


ആൾ കേരള  ടൈലേഴ്‌സ് അസോസിയേഷൻ (AKTA) വട്ടംകുളം യൂണിറ്റ് 24 മത് സമ്മേളനം ജില്ലാ ട്രഷർ കെ.പി സുന്ദരൻ ഉദ്ഘാടനം  ചെയ്തു.വി.പി മുഹമ്മദ്‌ അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് വി.പി മുഹമ്മദ്‌  പതാക ഉയർത്തി.സംഘടനാ റിപ്പോർട്ട് ഏരിയ പ്രസിഡന്റ് എം.വി നാസറും വരവ് ചിലവ് കണക്ക് പി.ടി.എ റഷീദും അവതരിപ്പിച്ചു. പി. മോഹൻദാസ് , ജില്ലാ കമ്മിറ്റി അംഗം കമ്മുണ്ണി,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി രാജി ,എ.ടി പത്മജ ,എം.റീന ,എ.ടി ലൈല , പ്രീത്,ഫൈസൽ, സി.വി മണി ,രവി ,കെ.വി.റംല

സംസാരിച്ചു.ഭാരവാഹികൾ :കെ.വി.റംല (പ്രസിഡന്റ്),മോഹൻദാസ് (സെക്രട്ടറി) ,വി.പി മുഹമ്മദ്‌  (ട്രഷറർ)