29 March 2024 Friday

ചങ്ങരംകുളം പൗരാവലി ലോഗോ പ്രകാശനം ചെയ്തു

ckmnews


എടപ്പാൾ: ചങ്ങരംകുളം പൗരാവലി എന്ന സംഘടനയുടെ ലോഗോ പ്രകാശനം  ആർട്ടിസ്‌റ്റ് നമ്പൂതിരി നിർവഹിച്ചു. ഭാരവാഹികളായ ഡോ. വി മോഹന കൃഷ്ണൻ ,ബഷീർ ചങ്ങരംകുളം,വികെഎം നൗഷാദ്, കരുണാകരൻ, റഫീക് പെരുമുക്ക്, ജെനു മൂക്കുതല തുടങ്ങിയവർ പങ്കെടുത്തു.സാഹിത്യലോകത്ത് 50 വർഷം പൂർത്തിയാക്കുന്ന

ആലങ്കോട് ലീലാകൃഷ്ണന് ജന്മനാടിന്റെ ആദരം നൽകുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടനയാണ് ചങ്ങരംകുളം പരാവലി. ജനുവരി 25 നാണ് പരിപാടി.