29 March 2024 Friday

ശുകപുരം കുളങ്കര താലപ്പൊലി മഹോത്സത്സവത്തിന് കൊടിയേറി:പൂരം ജനുവരി 16ന്

ckmnews

ശുകപുരം കുളങ്കര താലപ്പൊലി മഹോത്സത്സവത്തിന് കൊടിയേറി:പൂരം ജനുവരി 16ന്


എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിലെ 14 ദിവസം നീണ്ടുനിൽക്കുന്ന താലപ്പൊലി ഉത്സവത്തിന്  കൊടിയേറി. സന്ധ്യക്ക് 6.30- ന് കേളി, കേരള കലാമണ്ഡലം സുരേഷിന്റെ ഓട്ടൻ തുള്ളൽ എന്നിവയ്ക്കു ശേഷമാണ് തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപാട്, പി. ശ്രീധരൻ നമ്പൂതിരി, ദേവദാസ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റം നടന്നത്.ചടങ്ങിൽ 

ക്ഷേത്രത്തിലെ മുൻ ഭാരവാഹികളെ ആദരിച്ചു. തുടർന്ന് ഇരട്ടത്തായമ്പക, കുഴൽപ്പറ്റ്, എഴുന്നള്ളിപ്പ്, മേളം, പാവകൂത്ത് എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ

എഴുന്നള്ളിപ്പ്, മേളം, തായമ്പക കൾ, കേളി, നൃത്തസന്ധ്യകൾ, കലാവിരുന്നുകൾ, ചാക്യാർക്കുത്ത്, ഭക്തിഗാനമേള, പാവക്കൂത്ത് എന്നിവയും ഉണ്ടായിരിക്കും. 16-ന് ഒൻപതുമണിക്ക് ഓട്ടൻതു ള്ളൽ, നാദസ്വരം, മൂന്ന് ആന പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ്, മേളം, കാളവേല, വിവിധ വരവുകമ്മിറ്റികളുടെ പൂതൻ, തിറ, കരിങ്കാളി, കാവടി, തെയ്യം തുടങ്ങിയ വരവുകൾ നടക്കും.രാത്രി നാദസ്വരം, പോരൂർ ഉണ്ണികൃഷ്ണൻ, ശുകപുരം രഞ്ജിത് എന്നിവരടക്കമുള്ള കലാകാരൻ മാർ അണിനിരക്കുന്ന തായമ്പകകൾ, രാത്രി ആയിരത്തിരി എഴു നള്ളിപ്പ്, ഇടയ്ക്കകൊട്ടി പ്രദക്ഷിണം എന്നിവയോടെ ഉത്സവ ത്തിനു സമാപനമാകും.