19 April 2024 Friday

സൗജന്യ സേവന പ്രവർത്തനങ്ങൾ നടത്തിവന്നവരെ അഖില ഭാരത അയ്യപ്പസേവാ സംഘം ആദരിച്ചു

ckmnews

സൗജന്യ സേവന പ്രവർത്തനങ്ങൾ നടത്തിവന്നവരെ അഖില ഭാരത അയ്യപ്പസേവാ സംഘം ആദരിച്ചു


എടപ്പാൾ:ശബരിമലയിൽ മണ്ഡലകാലത്ത് സൗജന്യ സേവന പ്രവർത്തനങ്ങൾ നടത്തിവന്ന വരെ ശ്രീശാസ്താ സ്കൂളിൽ വെച്ച് അഖില ഭാരത അയ്യപ്പസേവാ സംഘം ജില്ലാ കമ്മറ്റി പൊന്നാടയും ഫലകവും നൽകി ആദരിച്ചു.ചടങ്ങിൽ അയ്യപ്പ സേവാ സംഘം കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡൻ്റ് പി.ഗോപിനാഥൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സേവാ സംഘം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി മെമ്പറുമായ വി.വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.ഡോ:കെ വി.കൃഷ്ണൻ മിനി പമ്പ അന്നദാനത്തിലേക്കുള്ള തുക ജില്ലാ സെക്രട്ടറി വി.വി.മുരളീധരന് കൈമാറി.ശബരിമലയിൽ സേവന പ്രവർത്തനം നടത്തുകയും  ഭഗവാൻ്റെ തങ്ക അങ്കി ശിരസ്സിൽ വെക്കാൻ ഭാഗ്യം ലഭിച്ച പ്രവീൺ ഉപ്പടയെ സേവാസംഘം ജില്ലാ പ്രസിഡൻ്റ് പി.ഗോപിനാഥൻ നായർ പൊന്നാടയണിയിച്ച് ഫലകവും നൽകി. സേവന പ്രവർത്തനം നടത്തിയ പ്രകാശൻ തവനൂരിനെ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി മെമ്പറുമായ വി.വി.മുരളീധരൻ പൊന്നാടയണിയിച്ച് ഫലകവും നൽകി. സേവന പ്രവർത്തനം നടത്തിയ ഉണ്ണി കുരടയെ ഡോ:കെ.വി.കൃഷ്ണൻ പൊന്നാടയണിയിച്ചു. കേന്ദ്ര പൊതുയോഗം അംഗം ടി. കൃഷ്ണൻ നായർ ഫലകം നൽകി. സേവന പ്രവർത്തനം നടത്തിയ രതീഷ് ഉപ്പടയെ ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ  പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന പൊതുയോഗം അംഗം പി.ഗോപാലകൃഷ്ണൻ ഫലകം നൽകി. സേവന പ്രവർത്തനങ്ങൾ നടത്തിയ പ്രസാദ് ഉപ്പട, മോഹൻദാസ് ഉപ്പട, മധു സൂധനൻ, മോഹനൻ, സുരേഷ്, ഉണ്ണികൃഷ്ണൻ ഉപ്പട എന്നിവരേയും ആദരിച്ചു. ആദരവ് ലഭിച്ചവർ മറുപടി പ്രസംഗം നടത്തി. സതീശൻ കോലളമ്പ് ചടങ്ങിൽ നന്ദിയും പറഞ്ഞു.