09 December 2022 Friday

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിന് പോയി കാണാതായ വള്ളവും തൊഴിലാളികളേയും കണ്ടെത്തി.

ckmnews

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിന് പോയി കാണാതായ വള്ളവും തൊഴിലാളികളേയും കണ്ടെത്തി.


പൊന്നാനി:മത്സ്യ ബന്ധനത്തിന് പോയി കാണാതായ വള്ളവും തൊഴിലാളികളേയും കണ്ടെത്തി.പൊന്നാനി ഹാർബറിൽ നിന്നും ഡിസംബർ 31 ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ കളരിക്കൽ ഷഫീക്കിൻ്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് ബേപ്പൂർ കടലിൽ നിന്നും കണ്ടെത്തിയത്.പൊന്നാനി അഴീക്കൽ സ്വദേശികളായ  കളരിക്കൽ ബദറു, ജമാൽ,  ശഫീഖ് എന്നിവരെയാണ് കണ്ടെത്തിയത്.ഫൈബറിൽ ഉണ്ടായിരുന്ന തൊഴിലാളികൾ മൂന്നു പേരും സുരക്ഷിതരാണ്.വെള്ളിയാഴ്ച മീൻ പിടിക്കാൻ പോയ ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു.  ഇവർ തിരിച്ചെത്താൻ വൈകിയതോടെ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് വള്ളം കണ്ടെത്തിയത്.

ckmnews