Malappuram
മിനിപമ്പ അയ്യപ്പസേവാസംഘം അന്നദാന ക്യാമ്പിലേക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി
കുറ്റിപ്പുറം: മിനിപമ്പ അയ്യപ്പസേവാസംഘം അന്നദാന ക്യാമ്പിലേക്ക് ബി.ജെ.പി. തവനൂർ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡൻ്റ് രാജൻ നടുവട്ടം പലവ്യഞ്ജനുങ്ങളും പച്ചക്കറികളുമായി എത്തി.ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പസേവാ സംഘം ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മറ്റി മെമ്പറുമായ വി.വി മുരളീധരൻ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, സേവാ സംഘം ജില്ലാ ജോയൻ്റ് സെക്രട്ടറി പ്രകാശൻ തവനൂർ, സി.കെ.കൃഷ്ണൻ, മണി തവനൂർ എന്നിവർ രാജൻ നടുവട്ടത്തെ അന്നദാന ക്യാമ്പിലേക്ക് സ്വീകരിച്ചു.മുൻ വർഷങ്ങളിലും അന്നദാനത്തിലേക്ക് പച്ചക്കറികൾ എത്തിച്ചിട്ടുണ്ട്.