28 March 2024 Thursday

പൊന്നാനിയിൽ നിന്നും 3 മത്സ്യത്തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം കാണാനില്ല

ckmnews


പൊന്നാനി ഹാർബറിൽ നിന്നും മീൻ തെരുവ് സ്വദേശി ബദറു, മരക്കടവ് സ്വദേശി ജമാൽ, തമിഴ്നാട് സ്വദേശി ശെൽവരാജ് എന്നിവരുമായി ഇന്നലെ വൈകീട്ട് 3 മണിക്ക് മത്സ്യ ബന്ധനത്തിന് പോയ മീൻതെരുവ് സ്വദേശിയും, മൊയ്തീൻകുട്ടി എന്നവരുടെ മകനുമായ കളരിക്കൽ ഷഫീഖ് എന്നവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ ഡക്ക് വള്ളം തിരിച്ചെത്തിയില്ല. കാലത്ത് 8 മണിക്ക് തിരിച്ചെത്തേണ്ടിയിരുന്ന വള്ളമാണ് ഇത്.


പ്രസ്തുത ഫൈബർ വള്ളത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊന്നാനി കോസ്റ്റൽ പോലീസുമായോ, ഫിഷറീസ് വകുപ്പുമായോ ബന്ധപ്പെടണമെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു. കോസ്റ്റൽ പോലീസുമായി ബന്ധപ്പെടേണ്ട നമ്പർ: 0494 2666 989