25 April 2024 Thursday

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; കുടുംബവഴക്കെന്ന് സൂചന

ckmnews

തൃശൂര്‍ ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപ്പറമ്പിൽ ശിവദാസ് , ഭാര്യ സുധ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസൻ തെങ്ങ് കയറ്റ് തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുൻവശത്ത് തുങ്ങി മരിച്ച നിലയിലും ഭാര്യ സുധയെ കിടപ്പ് മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടത്.