20 April 2024 Saturday

ഭരണത്തിൻ്റെ ഒന്നാം വാർഷികാഘോഷത്തിൽ 'മാധുര്യം' നുകർന്ന് വട്ടംകുളം പഞ്ചായത്ത്

ckmnews

ഭരണത്തിൻ്റെ ഒന്നാം വാർഷികാഘോഷത്തിൽ 'മാധുര്യം' നുകർന്ന് വട്ടംകുളം പഞ്ചായത്ത്


എടപ്പാൾ: ഭരണത്തിൻ്റെ ഒന്നാം വാർഷികാഘോഷത്തിൽ 'മാധുര്യം' നുകർന്ന് വട്ടംകുളം പഞ്ചായത്ത്. ഭരണ സമിതി യോഗത്തിൽ പ്രസിഡണ്ടും മെമ്പർമാരും ഒത്തുചേർന്ന് കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. ഉദ്യോഗസ്ഥരും ജീവനക്കാരും കൂടി പങ്കാളികളായപ്പോൾ ആഘോഷത്തിന് ഇരട്ടി മധുരവുമായി. ഒരു വർഷമായി ഭരണ സമിതിക്ക് പിന്തുണ നൽക്കുന്ന അംഗങ്ങൾ, ജീവനക്കാർ എന്നിവർക്ക് നന്ദി രേഖപ്പെടുത്തി പ്രസിഡണ്ട് കഴുങ്കിൽ മജീദും, സെക്രട്ടറി പി.എൻ.മനോജും ചേർന്ന് കേക്ക് മുറിച്ചു.മുൻ പ്രസിഡണ്ട് ശ്രീജ പാറക്കലിന് ആദ്യം മധുരം പകർന്നു നൽകി.