28 March 2024 Thursday

മാറഞ്ചേരി ഡയാലിസിസ് സെന്റർ :ഇടതുപക്ഷ ഭരണസമതിയുടേത് രോഗികളെ ദ്രോഹിക്കുന്ന സമീപനം:വിടി ബൽറാം

ckmnews

മാറഞ്ചേരി ഡയാലിസിസ് സെന്റർ :ഇടതുപക്ഷ ഭരണസമതിയുടേത് രോഗികളെ ദ്രോഹിക്കുന്ന സമീപനം:വിടി ബൽറാം 


മാറഞ്ചേരി:മാറഞ്ചേരി ഡയാലിസിസ് സെന്റർ തുറന്ന് പ്രവർത്തിക്കാതിരിക്കുന്നത് ഇടതുപക്ഷ ഭരണസമതിയുടെ രോഗികളെ ദ്രോഹിക്കുന്ന സമീപനത്തിന്റെ ഭാഗമാണെന്ന് വിടി ബൽറാം.മാറഞ്ചേരി ഡയാലിസിസ് കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തയ്യാറാകാത്ത ഭരണസമതിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് അംഗങ്ങളായ പി നൂറുദ്ധീൻ, കെ.സി ഷിഹാബ് , റീസ പ്രകാശ് , പി റംഷാദ്, ജമീല മനാഫ് എന്നിവരുടെ നേതൃത്വത്തിൽ മാറഞ്ചേരി സെന്ററിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൽറാം.2013 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  പ്രവർത്തനോദ്ഘാടനം നടന്നുവെങ്കിലും സമ്പൂർണ്ണാർത്ഥത്തിൽ പ്രവർത്തനക്ഷമമല്ലാത്തതു കാരണം വർഷങ്ങളായി ഡയാലിസിസ് സെന്റർ അടഞ്ഞു കിടക്കുകയാണ്.പ്രദേശവാസികളുടേയും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുടേയും  നിരന്തരമായ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പ് ഏറ്റെടുത്തത്.ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഡിസംബർ 20 നുള്ളിൽ നിർവ്വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രതിപക്ഷ അംഗങ്ങൾക്ക് ഉറപ്പ് നൽകിയെങ്കിലും സിസംബർ അവസാനിക്കാനായിട്ടും ഡയാലിസിസ് കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തയ്യാറാകാത്ത  ഭരണസമതിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് അംഗങ്ങൾ ഏകദിന ഉപവാസം സംഘടിപ്പിച്ചത്.കെ.സി ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശേരി ഉദ്ഘാടനം ചെയ്തു.എ.എം.രോഹിത്,ഷാനവാസ് വട്ടത്തൂർ ,ശ്രീധരൻ മാസ്റ്റർ , ടി.കെ അബ്ദുൽ റഷീദ് , കല്ലാട്ടേൽ ഷംസു , അഡ്വ.: കെ.എ. ബക്കർ , മുസ്ഥഫ വടമുക്ക് , ടി.കെ. അബ്ദുൽ ഗഫൂർ , കെ.എം. അനന്തകൃഷ്ണൻ മാസ്റ്റർ , അബ്ദുൽ ഗനി തുടങ്ങിയവർ ഉപവാസ സമരത്തെ അഭിവാദ്യം ചെയ്തു