29 March 2024 Friday

യുഎഇയില്‍ അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നത് കുറ്റം; 5 ലക്ഷം ദിര്‍ഹം വരെ പിഴ

ckmnews

അബുദാബി: പൊതുസ്ഥലത്ത് വെച്ച് അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോയെടുത്താല്‍ യുഎഇയില്‍ ഇനി മുതല്‍ കുറ്റകൃത്യം. രാജ്യത്തെ സൈബര്‍ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഇങ്ങനെ അനുവാദമില്ലാതെ ഫോട്ടോ എടുത്താല്‍ ആറു മാസം തടവു ശിക്ഷയോ 1.5 ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ കൊടുക്കേണ്ടിയും വരും. 


ജനുവരി രണ്ട് മുതല്‍ ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തിലാകും. വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മികച്ച സംരക്ഷണം നല്‍കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


ബാങ്കുകളുടേയും മാധ്യമങ്ങളുടേയും ആരോഗ്യ-ശാസ്ത്ര മേഖലയിലേയും ഡാറ്റ തകരാറിലാക്കുന്നതിന് കടുത്ത ശിക്ഷ നല്‍കാന്‍ പുതിയ സൈബര്‍ കുറ്റകൃത്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.