29 March 2024 Friday

ബി.ഡി. കെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബി.ഡി. കെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും  ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.100 നന്മ മനസ്സുകൾ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 73 പേർ രക്തദാനം ചെയ്തു.  ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം,രക്ഷാധികാരി യൂസഫ് അലി പുതുപറമ്പ്,  ജില്ലാ ജോയിന്റ് സെക്രട്ടറി സനൂപ് കോട്ടയക്കൽ .തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി ജുനൈദ് പി.കെ , ട്രഷറർ ഷിബു വേങ്ങര,എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ പുതുപറമ്പ്, ഉനൈസ് സ്വാഗതമാട്, ഷബീർ , ഇസഹാഖ്, അഫ്സൽ , സനൂപ് തെയ്യാല, ഫവാസ് , ഉസ്മാൻ , സൽമാൻ വലിയോറ, ബി ഡി കെ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ അലവി വൈരങ്കോട്, റുക്സാൻ, തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരായ നിരഞ്ജന, ബിൻസി, ഫിദ, സുബ്ന, സനിത , ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷറഫുദീൻ ആലങ്ങാടൻ  , മറ്റ് എൻ എസ് എസ് വളണ്ടിയേഴ്സ് എന്നിവർ  ക്യാമ്പിന് നേതൃത്വം വഹിച്ചു .