29 March 2024 Friday

കടവല്ലൂര്‍ പാടത്ത് സ്വകാര്യ വ്യക്തി മണ്ണ് നികത്തി അടച്ച പൈപ്പുകള്‍ തുറന്നു

ckmnews

കടവല്ലൂര്‍ പാടത്ത് സ്വകാര്യ വ്യക്തി മണ്ണ് നികത്തി  അടച്ച പൈപ്പുകള്‍ തുറന്നു


ചങ്ങരംകുളം:സംസ്ഥാന പാതയിലെ മലപ്പുറം തൃശൂർ

ജില്ലാ അതിർത്തിയായ കടവല്ലൂര്‍ പാടത്ത് സ്വകാര്യ വ്യക്തി മണ്ണ് നികത്തി അടച്ച പൈപ്പുകള്‍ തുറന്നു. പാടത്തേക്കു വെള്ളമൊഴുക്കു സുഗമമാക്കാന്‍ റോഡിനടിയിലൂടെ സ്ഥാപിച്ച 11 വലിയ പൈപ്പുകളുടെ കവാടം പാടത്തിന്റെ കരയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന നിര്‍മാണത്തിന്റെ ഭാഗമായാണു മൂടിയത്.ഇതിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്തിനും കൃഷിവകുപ്പിനു കലക്ടര്‍ക്കും പരാതിയും നല്‍കിയിരുന്നു.കൊള്ളഞ്ചേരി,അടിമനത്താഴം തുടങ്ങിയ പാടങ്ങളില്‍ നിന്നും വെള്ളത്തിന്റെ ഒഴുക്കു നിലച്ചു കൃഷി നാശം സംഭവിക്കുമെന്നു ആരോപിച്ചായിരുന്നു പ്രതിഷേധം.തുടര്‍ന്ന് സ്വകാര്യ വ്യക്തി തന്നെയാണു പൈപ്പുകളിലെ തടസ്സം നീക്കി ഒഴുക്ക് പഴയ പോലെയാക്കിയത്.