19 April 2024 Friday

പ്രവാസികളെ സുരക്ഷ കിറ്റുകൾ നൽകി നാട്ടിലെത്തിക്കണം:ഷെവലിയാര്‍ സിഇ ചാക്കുണ്ണി

ckmnews

പ്രവാസികളെ സുരക്ഷ കിറ്റുകൾ നൽകി നാട്ടിലെത്തിക്കണം:ഷെവലിയാര്‍ സിഇ ചാക്കുണ്ണി

ചങ്ങരംകുളം: കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലെത്തുവാൻ കാത്തിരിക്കുന്ന പ്രവാസികളായവരെ സുരക്ഷകിറ്റുകൾ നൽകി തിരിച്ചെത്തി  ക്കണമെന്ന് മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി കേന്ദ്ര- സംസ്ഥാന - വ്യാമയാന വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എയർ അറേബ്യ  ചാർട്ടർ  വിമാനത്തിൽ     എലെറ്റ് ഗ്രൂപ്പ്  ജീവനക്കാരെ ഷാർജയിൽ നിന്ന്  പി.പികിറ്റ് ധരിപ്പിച്ച് കേരളത്തിലെത്തിച്ചിരുന്നു.തൊഴിൽ നഷ്ടപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക്

കോവിഡ്  നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കുക എന്നത് ഏറെ പ്രയാസകരമാണ്.കൊച്ചിയിൽ വിവിധ കമ്പനികൾ  ഗുണന്മേമയുള്ള പി.പി.കിറ്റുകൾ നിർമ്മിക്കുന്നുണ്ട്.കൊച്ചിയിൽ നിന്ന് പോകുന്ന ചാർട്ടർ വിമാനംവഴി ഇത് ഗൾഫ് നാടുകളിൽ എത്തിക്കുവാൻ എള്ളുപ്പം സാധിക്കും.എലെറ്റ് ഗ്രൂപ്പ് ചാർട്ടർ വിമാനത്തിൽ പി.പി.കിറ്റുകൾ നൽകി ജീവനക്കാരെ നാട്ടിലെത്തിച്ച  പ്രകാരം കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രവാസികളെ ചാർട്ടർ വിമാനത്തിൽ പി.പി.കിറ്റുകൾ നൽകി   നാട്ടിലെത്തിക്കണമെന്ന് മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ ആവശ്യപ്പെട്ടു.