18 April 2024 Thursday

വട്ടംകുളത്ത് വീട്ടിലൊരു ഫലവൃക്ഷത്തോട്ടം പദ്ധതിക്ക് തുടക്കമായി

ckmnews

വട്ടംകുളത്ത് വീട്ടിലൊരു ഫലവൃക്ഷത്തോട്ടം പദ്ധതിക്ക് തുടക്കമായി


എടപ്പാൾ:പുതുവർഷത്തിൽ പുതുവസന്തം തീർക്കാൻ കർഷകർക്ക് വട്ടംകുളം പഞ്ചായത്തിൻ്റെ വക സമ്മാനം.മാധുര്യമേറുന്ന രണ്ടു പുതിയ ഇനം ഫലത്തൈകളാണ് കർഷകർക്ക് കൈമാറുന്നത്.വനിതകൾക്കായി നടപ്പാക്കുന്ന വീട്ടിലൊരു ഫലവൃക്ഷത്തോട്ടം പദ്ധതിയാണ് പുതിയ വർഷത്തിൽ വട്ടംകുളത്തെ വേറിട്ടതാക്കുക. വിയറ്റ്നാം എർളി ഇനത്തിൽ പെട്ട ഒട്ടു പ്ളാവ്, ആപ്പിൾ ചാമ്പ തൈകളാണ് പുതിയ വിപ്ലവം സൃഷ്ടിക്കാൻ വട്ടം കുളത്ത് വിതരണം ആരംഭിച്ചിരിക്കുന്നത്. ഒരു വർഷം കൊണ്ട് കായ്ക്കുന്നവയാണ് പുതിയ ഇനം തൈകൾ '

വട്ടംകുളം കൃഷിഭവനിൽ തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷയായിരുന്നു. മെമ്പർമാരായ എം.എ.നജീബ് ഹസൈനാർ നെല്ലിശ്ശേരി, പത്തിൽ അഷറഫ്, കൃഷി ഓഫീസർ ഗായത്രി രാജശേഖരൻ പ്രസംഗിച്ചു.