20 April 2024 Saturday

വൈദ്യുതി ബില്ല് വർധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വിളക്ക് സമരം

ckmnews

വൈദ്യുതി ബില്ല് വർധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വിളക്ക് സമരം

ചങ്ങരംകുളം: അശാസ്ത്രീയമായ റീഡിങിലൂടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ല് നൽകി മഹാമാരിയിൽ നിത്യവൃത്തിക്ക് വകയില്ലാത്ത  സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന കെഎസ്ഇബി യുടെ പകൽ കൊള്ളക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചങ്ങരംകുളം ഹൈവേയിൽ പ്രതീകാത്മകമായി വിളക്ക് സമരം നടത്തി .

മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തുർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു .

ഷബീർ മാങ്കുളം ,ജഫീർ പള്ളിക്കുന്ന് ,റാഷിദ് കോക്കൂർ ,ഷഫീക് തച്ചുപറമ്പ് ,സഫീർ ചിയ്യാനൂർ ,ബഷീർ പന്താവൂർ,ബിലാൽ ഒതളൂർ ,അഫ്സൽ കിഴിക്കര ,റഹീം മാന്തടം തുടങ്ങിയവർ സംബന്ധിച്ചു.